Saturday, June 4, 2011

ഹോട്ടല്‍ "ഡബിള്‍ ഷട്ടര്‍" എടപ്പാള്‍

പയിച്ചുകൊടല് കത്തിയാല്‍ പിന്നെ എന്ത് ആരാന്‍റെ പൈസ ...അതും കൊണ്ട് ഹോട്ടലില്‍ കേരാ...അത്ര തന്നെ ...എടപ്പാള്‍ സെന്റെറില്‍ കോഴിക്കോട് പൊന്നാനി റോഡുകളുടെ കോര്‍നെരില്‍ ഉള്ള ഒരു ഹോട്ടല്‍..ഞാന്‍ അതില്‍ കേറിയതും ഐസ് കാരന്‍ കുട്ടികളെ കണ്ടപോലെ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു ..വൃത്തി പോര ..,,കണ്ടാല്‍ കേഷിഎര്‍ തന്നെ ചായ പറഞ്ഞു അയാള്‍തന്നെ ചായകൂട്ടി കൊണ്ട് വരുന്ന ഒരു സെറ്റ് അപ്പ്‌ ..ഷിബു സോറന്‍ വെള്ളത്തില്‍ വീണ പോലെ ഒരു കാശിഎരും ലാത്തി ചാര്‍ജിന്റെ ഇടയില്‍ നിന്ന് ഓടിവരുന്ന ആളെ പോലെ വിയര്‍ത്തു കുളിച്ച ഒരു സപ്ലൈ കാരനും ....മൊത്തത്തില്‍ ഒരു കൂതറ സെറ്റ് അപ്പ്‌ ....ഇതൊക്കെ ഒന്ന് വൃത്തിയില്‍ നടത്തിക്കൂടെ എന്നാ മട്ടില്‍ ഞാന്‍ അയാളെ ഒന്ന് നോക്കി ..ഇത്ര ഒക്കെ പറ്റു വേണമെങ്ങി നക്കി പൊയ്ക്കോ എന്ന മട്ടില്‍ അയാള്‍ എന്നെയും ..പൈസ കൊടുത്തിട്ടല്ലേ ...അതും ആരാന്‍റെ ...നല്ലത് ,നല്ല ഹോട്ടലില്‍ നിന്ന് തന്നെ തിന്നണം ...ഞാന്‍ ഇറങ്ങി പൊന്നാനി റോഡ്‌ ഭാഗത്തേക്ക് നടന്നു ...ഒരടി പൊളി ഹോട്ടല്‍ ...ഇന്നത്തെ സ്പെഷ്യല്‍ ബോര്‍ഡും ...മീല്‍സ് റെഡി യും ഒക്കെ ഉള്ള വൃത്തിയുള്ള ഹോട്ടല്‍ ...ഒരു പോരാട്ട സാംബാര്‍ കൂട്ടി തിന്നാന്‍ വകുപ്പില്ലങ്ങിലും ഉള്ളത് നന്നയിക്കോട്ടേ ...കടം പിന്നെയും വീട്ടാം ..അഭിമാനം വീട്ടാന്‍ പറ്റില്ലല്ലോ ..എന്നൊക്കെ കണക്കാക്കി ഒരു ചിക്കന്‍ ബരിയാണി വിത്ത്‌ എഗ്ഗ് ..ഒന്ന് ഓര്‍ഡര്‍ ചെയ്തു ..ബിരിയാണി കഴിച്ചു കയ്യൊന്നു കഴുകാന്‍ ചെന്നതും നമ്മുടെ പഴയ ഹോട്ടലിലെ ആ സപ്ലയര്‍ എന്റെ മുന്നിലൂടെ ഒന്ന് പാസ്‌ ചെയ്തു ....പാവം നല്ല ഫുഡ്‌ കഴിക്കാന്‍ എങ്ങട്ടു വന്നിട്ടുണ്ടാകും ...കൈ കഴുകി ബില്ല് കൊണ്ട് ചെന്ന പ്പോള്‍ അതാ ഇരിക്കുന്നു തടിയും മുടിയും വെള്ളം നനഞ്ഞ ആ കേഷിഎര്‍ ...കേഷിഎര്‍ ഉടെ നാലുപുറവും ആ വൃത്തിയില്ലാത്ത സെറ്റ് അപ്പ്‌ ..സംഭവം എനിക്ക് ക്ലിക്ക് ആയി ...ഹോട്ടല്‍ രണ്ടും ഒന്നാണ് ...ഒരു ഷട്ടര്‍ കോഴിക്കോട് റോഡിലും മറ്റേ ഷട്ടര്‍ പൊന്നാനി റോട്ടിലും ......കൊസ്ട്യന്‍ പേപ്പേര്‍ കയ്യില്‍ കിട്ടിയ പോലെ ഞാന്‍ കുറച്ചു നേരം എന്താ ചെയ്യാ ..എങ്ങനെ തുടങ്ങാ ,,എന്നാലോചിച്ചു നിന്നു. അവസാനം അയാള്‍ നമ്മളെ ഒന്നും അറിയില്ലല്ലോ പിന്നെന്താ,,,അന്നൊക്കെ സമാധാനിച്ചു പൈസ അങ്ങട്ട് കൊടുത്തു ...പൈസ വാങ്ങി മേശയില്‍ ഇട്ടു ആ വള്ളം നനഞ്ഞ കേഷിഎര്‍ എനിക്കൊരു സൈലന്റ് മെസ്സേജ് കയ്മാറി...ന്നോട് കളിച്ചാ എങ്ങനെ രിക്കും ട്ടോ ....ആയിക്കോട്ടെ എന്ന് തലയാട്ടി...അല്ല ചേട്ടാ ഈ പട്ടാമ്പി ബസ്‌ പ്പോ എവടെന്നും ചോയ്ച്ചു ഞാന്‍ ങ്ങട്ട് നടന്നു ..

No comments:

Post a Comment