Sunday, June 19, 2011

നടന്നു മണി .......കരുവാന്പടി വരെ ..(കടപ്പാട് cp കരുവാന്പടി)

ആള് ഇത്തിരി തരികിട ആണെങ്കിലും മുടി മണിക്ക് നാട്ടുകാരുടെ ഇടയില് നല്ല നടത്തിപ്പിന് അംഗീകാരം ഉണ്ട് .......എന്തയിട്ടെന്താ ..പൈസയുടെ ഷോര്ട്ട് വന്നാ ആരും ഉണ്ടാകരില്ലല്ലോ ?പട്ടാമ്പിയില് നിന്ന് നാട്ടിലേക്കു പോരുന്ന മണി ..ബസും കാത്തുനില്ക്കുന്നു ..കയ്യിലാനെഗി മൂന്ന് ഒന്നിന്റെ കൊയന്സുമാത്രം ...അന്നത് കരുവന്പടിക്ക് പാകമാണ് ...ബസിനു കൊടുത്താല് കണ്ടക്ടര് അതുവാങ്ങി കുരച്ചങ്ങട്ടു കേരിനിക്കാന് പറയും ... ആകെയുള്ള മൂന്നു കാരണം മണി നാട്ടുകാരെയും കുടുംബക്കാരെയും പരമാവധി കാണാതിരിക്കാന് ശ്രമിച്ചു ..ഞാന് അങ്ങട്ടല്ല ..അല്ലെങ്ങി ഞാന് ഈ ബസ്സിനു പോരുന്നില്ല എന്ന മുഖഭാവത്തില് ബസിന്റെ നാലുപുറവും അഡ്ജസ്റ്റ് ചെയ്തു നിന്നു.........കണ്ടാല് ഞാന് കൊടുക്കട്ടെ ?എന്ന് ചോതിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് മണിക്കില്ലല്ലോ ...അല്ലെങ്ങി ചില്ലറ ഇല്ല എന്ന് പറയണം .കഷ്ടകാലത്തിന് കണ്ടക്ടര് ചില്ലറ തരാം എന്ന് പറഞ്ഞാല് എന്ത് ചെയ്യും ......അന്ന് പള്ളിപ്പുറം ബസ് വരുന്നതും റേഷന് കടയില് അരിവരുന്നതും ഒരു പോലെ ആണ് ....വന്നാ വന്നു ....ഇനി വന്നാതന്നെ എല്ലാര്ക്കും കിട്ടീന്നും വരൂല .....ആകെയുള്ള ബസ് അപ്പു നായരുടെ വിഷ്ണു സായി ആണ് .അത് നേരെ മുടപ്പക്കാട് എത്തിയലല്ലേ അവടന്ന് പോരാന് പറ്റു .....ഇന് ഷോര്ട്ട് ....ചുരുങ്ങിയത് ഒരു മനിക്കൂരെങ്ങിലും നിക്കണം ......നിന്നു നിന്നു തളര്ന്നപ്പോ മണിക്ക് വല്ലാത്ത ദാഹം ...എന്ത് ചെയ്യാന്...ആകെയുള്ള മൂന്നു ഉരുപ്പിയക്ക് വെള്ളം കുടിച്ച ബസിനു പിന്നെ എങ്ങനെ പോകും ?കൂള് ബാറുകളിലെ എകനോമി ക്ലാസ്സ് ആയ ലൈമും കുടിക്കാന് മണിക്ക് വകുപ്പില്ല ....ജീപിലെ ക്ലീനെര് എന്ന ഒരു ചെറിയ പരിചയത്തിനു ആരും കടവും കൊടുക്കൂല ...എന്ത് ചെയ്യും ?വേണ്ട സമയത്ത് കരുവാന്പടി ക്കാര് ആരും എവെടെയും ഉണ്ടാകാരില്ലല്ലോ ...ആരെയും കണ്ടില്ല .....മണി സംഗതി ബീ പീ എല് ആണെങ്കിലും പച്ചവെള്ളം എന്ന ഒരു കോണ്സെപ്റ്റ് ലേക്ക് വന്നു ...ഒരു കടയില് കേറി ഉള്ള പരിചയത്തിന്റെ പുറത്തു കുറച്ചു വെള്ളം ചോതിച്ചു ..തീരെ പരിചയമില്ലാത്ത രൂപത്തില് കടക്കാരന് നോക്കട്ടെ എന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി ...കൂള് ബാറില് അങ്ങനെ ആണല്ലോ ഷാര്ജ ഷേക്ക് ഓര്ഡര് ചെയ്ത വീടിലെ വിശേഷങ്ങള് അടക്കം ചോദിക്കും ....ഫ്രഷ് ജ്യൂസ് നു ഒന്ന് ചിരിക്കും ....ലൈം ആണ് എങ്കില് ഇന്ന വേഗം കുടിച്ചിട്ട് പൊയ്ക്കോ എന്ന് തരുന്നവന്റെ മുഖതുണ്ടാകും .....പിന്നെ പച്ചവെള്ള ത്തിന്റെ കാര്യം പറയണോ ....വെള്ളം കൊണ്ട് വരുന്ന കടക്കാരനെ കണ്ടപ്പോ മണിക്ക് വല്ലാത്ത ഹാപ്പി ആയി ....സല്ഗുനന് ....ദാഹത്തിന്റെ വില അറിയുന്നവന് ... കരുണ ഉള്ളവന് ....പാവം .... മറ്റുള്ളവര്ക്ക് കൊടുക്കുന്നവന് തുടങ്ങി...........വെള്ളം കിട്ടിയതും മണി നന്നായി ഒന്ന് വലിച്ചു കുടിച്ചു ....ആയിരത്തി അഞ്ഞൂറ് മീടര് ഓടി ജമാലിന്റെ ബാകെരീന്നു ലൈം കുടിച്ചപോലെ മണി ക്ക് ചെറിയ ഒരാശ്വാസമായി...എന്നാലും ദാഹത്തിനു ഒരു മാറ്റവുമില്ല ...രണ്ടാമതും കുടിയ്ക്കാന് ഗ്ലാസ് പൊക്കിയ മണി കേട്ടത് സര്ക്കസ്സുകാര് ട്യൂബ് ലൈറ്റ് പൊട്ടിച്ച സൌണ്ട് ആണ് .......പിന്നെ കുറെ കുപ്പി ചില്ലുകള് നിലത്തും ...അതെ സംഗതി കൈവിട്ടു ...ഗ്ലാസ് നിലത്തു വീണു പൊട്ടി ....ഇനി ഇപ്പൊ എന്ത് ചെയ്യും ?വെള്ളത്തിന് വില ഇല്ലെങ്കിലും ആയ നീളന് ഗ്ലാസ്സിനു നല്ല വില ആണല്ലോ .....വീണ സൌണ്ട് കേട്ടപ്പഴേ ...കടക്കാരന് എട്ട് എന്ന് പറയുന്നത് കേട്ടോ ന്നു മണിക്കൊരു സംശയം.....അങ്ങനെ എങ്ങി ഇനി അഞ്ചു കൊടുക്കണം ....അഞ്ചു പ്ലസ് മൂന്നു സമം എട്ട് എന്ന് മണിക്ക് മനസിലായി .....അവസാനം കടക്കാരന് മനപ്പൂര്വം അല്ലാത്ത ഗ്ലാസ് പൊട്ടിക്കല് എന്ന പരിഗണന കൊടുത്തു ഉള്ള മൂന്നു കൊടുക്കാന് പറഞ്ഞു .............ഇനി ബസ് വന്നാലും മണിക്കെന്താ? മണി ഇപ്പോളും പറയും പട്ടാമ്പി യില് നിന്നു കരുവാന്പടി ക്ക് പതുക്കെ റയിലിന് നടക്കാന് കറക്റ്റ് രണ്ടു മണിക്കൂരാന്നു....

Saturday, June 4, 2011

ഹോട്ടല്‍ "ഡബിള്‍ ഷട്ടര്‍" എടപ്പാള്‍

പയിച്ചുകൊടല് കത്തിയാല്‍ പിന്നെ എന്ത് ആരാന്‍റെ പൈസ ...അതും കൊണ്ട് ഹോട്ടലില്‍ കേരാ...അത്ര തന്നെ ...എടപ്പാള്‍ സെന്റെറില്‍ കോഴിക്കോട് പൊന്നാനി റോഡുകളുടെ കോര്‍നെരില്‍ ഉള്ള ഒരു ഹോട്ടല്‍..ഞാന്‍ അതില്‍ കേറിയതും ഐസ് കാരന്‍ കുട്ടികളെ കണ്ടപോലെ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു ..വൃത്തി പോര ..,,കണ്ടാല്‍ കേഷിഎര്‍ തന്നെ ചായ പറഞ്ഞു അയാള്‍തന്നെ ചായകൂട്ടി കൊണ്ട് വരുന്ന ഒരു സെറ്റ് അപ്പ്‌ ..ഷിബു സോറന്‍ വെള്ളത്തില്‍ വീണ പോലെ ഒരു കാശിഎരും ലാത്തി ചാര്‍ജിന്റെ ഇടയില്‍ നിന്ന് ഓടിവരുന്ന ആളെ പോലെ വിയര്‍ത്തു കുളിച്ച ഒരു സപ്ലൈ കാരനും ....മൊത്തത്തില്‍ ഒരു കൂതറ സെറ്റ് അപ്പ്‌ ....ഇതൊക്കെ ഒന്ന് വൃത്തിയില്‍ നടത്തിക്കൂടെ എന്നാ മട്ടില്‍ ഞാന്‍ അയാളെ ഒന്ന് നോക്കി ..ഇത്ര ഒക്കെ പറ്റു വേണമെങ്ങി നക്കി പൊയ്ക്കോ എന്ന മട്ടില്‍ അയാള്‍ എന്നെയും ..പൈസ കൊടുത്തിട്ടല്ലേ ...അതും ആരാന്‍റെ ...നല്ലത് ,നല്ല ഹോട്ടലില്‍ നിന്ന് തന്നെ തിന്നണം ...ഞാന്‍ ഇറങ്ങി പൊന്നാനി റോഡ്‌ ഭാഗത്തേക്ക് നടന്നു ...ഒരടി പൊളി ഹോട്ടല്‍ ...ഇന്നത്തെ സ്പെഷ്യല്‍ ബോര്‍ഡും ...മീല്‍സ് റെഡി യും ഒക്കെ ഉള്ള വൃത്തിയുള്ള ഹോട്ടല്‍ ...ഒരു പോരാട്ട സാംബാര്‍ കൂട്ടി തിന്നാന്‍ വകുപ്പില്ലങ്ങിലും ഉള്ളത് നന്നയിക്കോട്ടേ ...കടം പിന്നെയും വീട്ടാം ..അഭിമാനം വീട്ടാന്‍ പറ്റില്ലല്ലോ ..എന്നൊക്കെ കണക്കാക്കി ഒരു ചിക്കന്‍ ബരിയാണി വിത്ത്‌ എഗ്ഗ് ..ഒന്ന് ഓര്‍ഡര്‍ ചെയ്തു ..ബിരിയാണി കഴിച്ചു കയ്യൊന്നു കഴുകാന്‍ ചെന്നതും നമ്മുടെ പഴയ ഹോട്ടലിലെ ആ സപ്ലയര്‍ എന്റെ മുന്നിലൂടെ ഒന്ന് പാസ്‌ ചെയ്തു ....പാവം നല്ല ഫുഡ്‌ കഴിക്കാന്‍ എങ്ങട്ടു വന്നിട്ടുണ്ടാകും ...കൈ കഴുകി ബില്ല് കൊണ്ട് ചെന്ന പ്പോള്‍ അതാ ഇരിക്കുന്നു തടിയും മുടിയും വെള്ളം നനഞ്ഞ ആ കേഷിഎര്‍ ...കേഷിഎര്‍ ഉടെ നാലുപുറവും ആ വൃത്തിയില്ലാത്ത സെറ്റ് അപ്പ്‌ ..സംഭവം എനിക്ക് ക്ലിക്ക് ആയി ...ഹോട്ടല്‍ രണ്ടും ഒന്നാണ് ...ഒരു ഷട്ടര്‍ കോഴിക്കോട് റോഡിലും മറ്റേ ഷട്ടര്‍ പൊന്നാനി റോട്ടിലും ......കൊസ്ട്യന്‍ പേപ്പേര്‍ കയ്യില്‍ കിട്ടിയ പോലെ ഞാന്‍ കുറച്ചു നേരം എന്താ ചെയ്യാ ..എങ്ങനെ തുടങ്ങാ ,,എന്നാലോചിച്ചു നിന്നു. അവസാനം അയാള്‍ നമ്മളെ ഒന്നും അറിയില്ലല്ലോ പിന്നെന്താ,,,അന്നൊക്കെ സമാധാനിച്ചു പൈസ അങ്ങട്ട് കൊടുത്തു ...പൈസ വാങ്ങി മേശയില്‍ ഇട്ടു ആ വള്ളം നനഞ്ഞ കേഷിഎര്‍ എനിക്കൊരു സൈലന്റ് മെസ്സേജ് കയ്മാറി...ന്നോട് കളിച്ചാ എങ്ങനെ രിക്കും ട്ടോ ....ആയിക്കോട്ടെ എന്ന് തലയാട്ടി...അല്ല ചേട്ടാ ഈ പട്ടാമ്പി ബസ്‌ പ്പോ എവടെന്നും ചോയ്ച്ചു ഞാന്‍ ങ്ങട്ട് നടന്നു ..

Sunday, May 29, 2011

എന്‍റെ നാട്

പരുതൂര്‍ ....സുന്ദരമായ നാട് ...എന്‍റെ സ്വന്തം നാട് .....പാടങ്ങളും ..തെങ്ങിന്‍ തോപ്പുകളും ..കായലും ..പുഴയും എല്ലാം നിറഞ്ഞു നില്‍ക്കുന്ന പ്രക്രതി കനിഞ്ഞനുഗ്രഹിച്ച നാട്......പാലക്കാടു വേനല്‍ ചൂടില്‍ ചുട്ടു പോല്ളുംബോളും പച്ച വിരിച്ചു ക്കിടക്കുന്ന പരുതുര്‍ ,,പരുതുര്‍ എന്നും സുന്നരമാണ് ... ....കുളമുക്കുകായാലും പള്ളിപ്പുറം പാടവും നിളാ നദിയും വെള്ളിയംകല്ലും .....എല്ലാം.....